test del 2
യുഎസിന്റെ കണ്ണിലെ കരട്, ഇറാഖിലെ ഇറാന്റെ ശക്തി; അബു അൽ-വാലയെക്കുറിച്ച് വിവരംനൽകുന്നവർക്ക് 94 കോടി

വാഷിങ്ടൺ: ഇറാഖിലെ കതൈബ് സയ്യിദ് അൽ-ഷുഹദ എന്ന സംഘത്തിന്റെ തലവൻ അബു അൽ-വാലയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് വൻ ഇനാം പ്രഖ്യാപിച്ച് യുഎസ്. 10 ദശലക്ഷം ഡോളർ, ഏകദേശം 94 കോടി ഇന്ത്യൻ രൂപ ഇനാം ആണ് യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏത് തോതിലുള്ള വിവരങ്ങൾക്കും ഇനാം ബാധകമാണെന്നും യുഎസ് അറിയിച്ചു. വിവരം നൽകുന്നരെ മാറ്റിപ്പാർപ്പിക്കുമെന്നും യുഎസ് വാഗ്ദാനം നൽകി.ഇറാൻ പിന്തുണയുള്ള ഇറാഖി സായുധ ഗ്രൂപ്പായ കതൈബ് സയ്യിദ് അൽ-ഷുഹദയുടെ (കെഎസ്എസ്) സെക്രട്ടറി ജനറലാണ് ഹാഷിം ഫിന്യാൻ റഹീം അൽ-സരാജു എന്ന് പേരുള്ള അബു അലാ അൽ-വാല. അമേരിക്കൻ വിരുദ്ധ നിലപാടുകൾക്കെതിരേ പേരുകേട്ട അബു അൽ-വാല, ഇറാഖിലും സിറിയയിലും യുഎസ് സൈന്യത്തിനെതിരേ ആക്രമണങ്ങൾ നടത്തുന്ന ഇസ്ലാമിക് റെസിസ്റ്റൻസ് നേതാവാണ്. ഇസ്രായേലിന്റെ പാവയായി ട്രംപ് അമേരിക്കയെ കൊണ്ടുനടക്കുകയാണെന്ന് നേരത്തെ അബു അൽ-വാല ആരോപിച്ചിരുന്നു.യുഎസ് സേനയ്ക്കെതിരേ ഇറാഖിലും സിറിയയിലും തുടരുന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 2023 നവംബർ 17-ന് കെഎസ്എസിനെ ആഗോളഭീകരരായി യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറുമായി (ഐആർജിസി) ആശയപരമായി അടുപ്പമുള്ള വ്യക്തിയായാണ് അബു അൽ വാലയെ കണക്കാക്കുന്നത്.കെഎസ്എസിൽ ചേരുന്നതിന് മുമ്പ് കതൈബ് ഹിസ്ബുള്ള (കെഎച്ച്) എന്ന സംഘടനയിൽ അദ്ദേഹം അംഗമായിരുന്നു. ഇക്കാലത്ത് ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2010-ലാണ് പിന്നീട് അദ്ദേഹം ജയിൽമോചിതനാകുന്നത്.
Source link

