test del 4 copy of del 3

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണം’; ഗ്യാനേഷ് കുമാറിനെതിരെ 73 രാജ്യസഭ എംപിമാർ ഒപ്പിട്ട നോട്ടിസ്


ന്യൂഡൽഹി ∙ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിനു നോട്ടിസ് നൽകി. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലാണ് നീക്കം. നേരത്തെ മാർച്ച് 12ന് പ്രതിപക്ഷം നൽകിയ സമാനമായ നോട്ടിസ് രാജ്യസഭാ അധ്യക്ഷനും ലോക്സഭാ സ്പീക്കറും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ തെളിവുകളുമായി പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജയറാം രമേശ്, തൃണമൂൽ കോൺഗ്രസിന്റെ സാഗരിക ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ 11 പ്രതിപക്ഷ പാർട്ടികളിലെ എംപിമാരാണ് നോട്ടിസിൽ ഒപ്പിട്ടിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനു തുല്യമായ സങ്കീർണമായ നടപടിക്രമങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കാനും പിന്തുടരേണ്ടത്.


Source link

Back to top button