test del 5 copy of del 3
മെഡിസെപ്പിൽ ഉൾപ്പെട്ട ആശുപത്രികൾ രോഗികളോട്; പണം തന്നെ വേണം, മെഡിസെപ് ഉറപ്പില്ല!

കൊല്ലം∙ മെഡിസെപ്പിന്റെ പേരിൽ ഒരോ ഗുണഭോക്താവിൽ നിന്നും സർക്കാർ പ്രതിവർഷം പിരിക്കുന്നത് 8244 രൂപ. എന്നാൽ, ആശുപത്രിയിൽ ചെന്നാൽ ഇൻഷുറൻസ് തുക കിട്ടില്ലെന്നാണ് നിലവിലെ അവസ്ഥ. എന്തുകൊണ്ട് തങ്ങളിൽ നിന്ന് ഇത്രയും തുക എടുത്തിട്ട് ഇൻഷുറൻസ് തുക നൽകുന്നില്ലെന്ന ചോദ്യം ബാക്കി നിൽക്കുന്നു.അപാകതകൾ പരിഹരിക്കണം കൊല്ലം∙ മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ നിശ്ചയിച്ച നിരക്കിലുള്ള ബില്ലുകൾ പോലും വെട്ടിക്കുറയ്ക്കുന്നതും, കാഷ്ലെസ് സൗകര്യം നിഷേധിക്കുന്നതും അവസാനിപ്പിക്കണം. സംസ്ഥാന പ്രസിഡന്റ് വി.എം.മോഹനൻ പിള്ള അധ്യക്ഷനായിരുന്നു. മൈക്കിൾ സിറിയക്, പി. രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.ടി. ജേക്കബ്, മാത്തച്ചൻ പ്ലാന്തോട്ടം, പോളി റാഫേൽ, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.മെഡിസെപ് തുക വേണ്ടെന്ന് രവീന്ദ്രൻ മെഡിസെപ് പദ്ധതിയിൽ ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി കടയ്ക്കൽ ആയില്ലയിൽ റിട്ട. അഡിഷനൽ ലേബർ കമ്മിഷണർ കെ.രവീന്ദ്രൻ നൽകിയ അപേക്ഷ നിരസിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി പുനഃപരിശോധിക്കുന്ന കാര്യത്തിൽ നടപടി ഉണ്ടായില്ല. സർക്കാർ, മെഡിസെപ് പ്രതിനിധികൾ ഇതുവരെ ബന്ധപ്പെട്ടില്ലെന്ന് രവീന്ദ്രൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള പദ്ധതി ഉപയോഗപ്പെടുന്നില്ലെങ്കിൽ ആർക്ക് വേണ്ടിയാണ് പദ്ധതിയെന്നു അദ്ദേഹം ചോദിക്കുന്നു. തനിക്ക് ആശുപത്രിയിൽ ചെലവായ തുക മെഡിസെപ് വഴി വേണ്ടെന്ന് തീരുമാനത്തിലാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം മലയാള മനോരമയിൽ രവീന്ദ്രൻ തന്റെ മെഡിസെപ് അനുഭവങ്ങൾ പങ്കുവച്ചിരുന്നു. ശ്രീചിത്രയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിസെപ് വഴി ഇൻഷുറൻസ് തുക ലഭിക്കുന്നതിന് വേണ്ടി രവീന്ദ്രൻ നൽകിയ അപേക്ഷ ഇൻഷുറൻസ് കമ്പനി തള്ളിയിരുന്നു. പക്ഷാഘാതത്തിന് എന്തിന് കിടത്തി ചികിത്സ എന്ന വിചിത്ര ചോദ്യമാണ് ഇൻഷുറൻസ് കമ്പനി ഉന്നയിച്ചത്. 2.8 ലക്ഷം രൂപയാണ് ആശുപത്രിയിൽ ചെലവായത്.
Source link


