test del 5 copy of del 3
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാണാതായ 4 പേരും മരിച്ചു; ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞെന്ന് സൂചന

കൊച്ചി ∙ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ കാണാതായ നാലു പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി സൂചന. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നാലു പേരേയും തിരിച്ചറിഞ്ഞതായാണ് ജില്ലാ ഭരണകൂട വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ, അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം ഔദ്യോഗികമായി 15 ആയി. അപകടത്തെത്തുടർന്ന് കാണാതായ ഗിരീഷ് (കോട്ടപ്പുറം), അഭിജിത്ത് (അബി – കോട്ടപ്പുറം), വിഷ്ണു (മണക്കുടി), സുരേഷ് സി.എ (കോട്ടപ്പുറം) എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചിട്ടുള്ളത്. ഇക്കാര്യം ജില്ലാ ഭരണകൂടം നാളെ സ്ഥിരീകരിച്ചേക്കും. അതിനിടെ, ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള ചിലരുടെ നില മെച്ചപ്പെടുന്നതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. തിരുവമ്പാടി ദേവസ്വവുമായും ഉത്സവ കമ്മിറ്റിയുമായും ചേർന്ന് പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഗിരീഷ്. അപകടത്തിൽ കാണാതായ വിവരം പുറത്തു വന്നതിന്റെ പിറ്റേന്ന് ഗിരീഷിന്റെ അമ്മ മരിച്ചിരുന്നു. വെടിക്കെട്ട് നിർമാണ സാമഗ്രികളുടെ ജോലിയിൽ ഏർപ്പെട്ടിരുന്നവരും സമീപത്തുണ്ടായിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിപ്പോയതിനാൽ ഡിഎൻഎ പരിശോധനയിലൂടെയും ശരീരത്തിലുണ്ടായിരുന്ന അടയാളങ്ങൾ വച്ചുമാണ് ഔദ്യോഗിക സ്ഥിരീകരണത്തിലേക്ക് അധികൃതർ നീങ്ങുന്നത്. നിലവിൽ മരണം സ്ഥിരീകരിച്ചവരിൽ മുതുതല സ്വദേശി പ്രവീൺ (45), പഴയന്നൂർ സ്വദേശി സുദർശനൻ (54), വടക്കാഞ്ചേരി സ്വദേശി വാസുദേവൻ (54), കുന്നംകുളം സ്വദേശി സുബിൻ (45), കാക്കശ്ശേരി സ്വദേശി മണികണ്ഠൻ (60), കോട്ടപ്പുറം സ്വദേശി മണികണ്ഠൻ (33) എന്നിവരും ഉൾപ്പെടുന്നു. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.
Source link


