CINEMA
മിസ്റ്റർ മലയാളി മനു

തമിഴ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് സംവിധായകൻ മനു ആനന്ദ്. വിഷ്ണു വിശാൽ നായകനായ ’എഫ്. ഐ.ആർ’ ആണ് തുടക്കം കുറിച്ചത്. ’മിസ്റ്റർ എക്സ് ” എന്ന സിനിമയുമായി മനു ആനന്ദ് വീണ്ടും എത്തി. മഞ്ജു വാര്യർ, ആര്യ, ഗൗതം കാർത്തിക് എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ’മിസ്റ്റർ എക്സ് “വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്നു. അടുത്ത ആഴ്ച കേരളത്തിൽ റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ മനു ആനന്ദ് മനസ് തുറക്കുന്നു.
മിസ്റ്റർ എക്സിൽ നിന്ന് പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷിക്കാം ?’മിസ്റ്റർ എക്സ് ”ഒരു സ്പൈ ജോണർ എഡ്ജ് ഒഫ് ദ സീറ്റ് സിനിമയാണ്.പ്രേക്ഷകർക്ക് ആക്ഷൻ ത്രില്ലർ സിനിമയായി പ്രതീക്ഷിക്കാം. ഇന്ത്യയിൽ 1965 മുതൽ 2022 വരെ വർഷങ്ങളിൽ നടന്ന 7 സംഭവങ്ങളെ കുറിച്ച് ‘മിസ്റ്റർ എക്സ് ”പറയുന്നു . ’മിസ്റ്രർ എക്സ് “എന്നത് സ്പൈയുടെ കോഡ് നെയിമാണ് .അതിനാലാണ് ടൈറ്രിൽ ആയി സ്വീകരിച്ചത്.
Source link


