test del 5 copy of del 3

മാർച്ചിനിടെ കനത്ത ഗതാഗതക്കുരുക്ക്; മന്ത്രിയോട് തർക്കിച്ച് യുവതി, വിഡിയോ വൈറൽ


മുംബൈ∙ മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനെയും പൊലീസിനെയും പരസ്യമായി ചോദ്യം ചെയ്ത് യാത്രക്കാരി. രാഷ്ട്രീയ പാർട്ടിയുടെ മാർച്ചിനെ തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടായതോടെയാണ് യുവതി ക്ഷുഭിതയായത്.വർളിയിലെ ജംഭോരി മൈതാനത്തുനിന്ന് ആരംഭിച്ച് ഡോം വരെയായിരുന്നു മാർച്ച്. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് പതിവാണ്. പ്രതിഷേധ മാർച്ച് തുടങ്ങാൻ വൈകിയതോടെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കായി. സ്കൂളിൽനിന്ന് കുട്ടിയെ വിളിക്കാൻ പോയ യുവതി മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങി. വാഹനത്തിൽനിന്നും ഇറങ്ങി മാർച്ച് നടക്കുന്ന സ്ഥലത്തേക്കു ചെന്ന അവർ മന്ത്രി ഗിരീഷ് മഹാജനുമായി രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Mahadev_Balgude എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button