test del 4 copy of del 3
ലോഡ്ജുകളിൽ യുവതികളുടെ പേരിൽ റൂം എടുത്ത് താമസിച്ച് എംഡിഎംഎ വിൽപന; സംഘം പിടിയിൽ

കോഴിക്കോട്∙ നഗരത്തിലെ ബീച്ച്, റെയിൽവേ സ്റ്റേഷൻ, പുതിയ സ്റ്റാൻഡ് എന്നിവിടങ്ങളിൽ വൻതോതിൽ ലഹരിമരുന്നു വിൽപന നടത്തിവന്ന രണ്ടു യുവാക്കളും യുവതിയും അടങ്ങുന്ന സംഘം പൊലീസ് പിടിയിൽ. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയാണ് 108.28 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്. ഈ മാസം 17 മുതൽ ഇരിങ്ങാടൻ പള്ളിക്കു സമീപമുള്ള ലോഡ്ജിൽ താമസിച്ചുവന്ന ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് അമൽ ധരിച്ച ട്രാക്ക് സ്യൂട്ടിൽ രണ്ട് പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളിൽ സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് ഷാഹുൽ ഹമീദ് ധരിച്ച കാർഗോ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു പ്ലാസ്റ്റിക് സിപ് ലോക്ക് കവറിൽ സൂക്ഷിച്ച എംഡിഎംഎയും പിടികൂടി.ഡാൻസാഫ് എസ്ഐ മനോജ് എടയടത്ത്, എഎസ്ഐ കെ.അഖിലേഷ്, എസ്സിപിഒ സുനോജ്, സിപിഒമാരായ സരുൺകുമാർ, ദിനീഷ്, തൗഫീഖ്, മഷ്ഹൂർ, അതുൽ, അഭിജിത്ത്, ചേവായൂർ പൊലീസ് സ്റ്റേഷൻ എസ്ഐമാരായ വി.കെ.ഏലിയാസ്, എ.വി.ബിജു, എഎസ്ഐ മാരായ, ഇ.ജമീല, എം.വി.ജയശ്രീ, സിപിഒമാരായ പി.ശ്രുതി, ഫസൽ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്.
Source link


