LATEST

മാര്‍ക്കറ്റിലെ മുന്തിരികളില്‍ മാരക വിഷം; കഴിക്കുന്നതിന് മുമ്പ് ചെയ്യേണ്ടത്


ചൂട്കാലം കനത്തതോടെ പഴ വിപണിയില്‍ വന്‍ തിരക്കാണ്. അടുക്കാനാകാത്ത വിലയാണെങ്കിലും ആളുകള്‍ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി പഴങ്ങള്‍ പതിവായി വാങ്ങാറുണ്ട്. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പഴ വര്‍ഗമാണ് മുന്തിരിങ്ങ. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിലേക്ക് വരുന്ന ഈ പഴങ്ങളില്‍ വലിയ അളവില്‍ രാസ വസ്തുക്കളുടെ പ്രയോഗം നടത്താറുണ്ട്. മുന്തിരിങ്ങയുടെ തൊലിയില്‍ ഒളിഞ്ഞിരിക്കുന്ന കീടമാശിനികളും രാസവസ്തുക്കളു ആരോഗ്യത്തിന് ഹാനികരവുമാണ്.
കഴിക്കുന്നതിന് മുമ്പ് ഇവ നീക്കം ചെയ്യേണ്ചത് വളരെ അത്യാവശ്യമാണ്. വെറും വെള്ളത്തില്‍ കഴുകിയത് കൊണ്ട് മാത്രം അവ വൃത്തിയാകുകയില്ല. മുന്തിരിയില്‍ മറ്റ് പഴങ്ങളെ അപേക്ഷിച്ച് കീടനാശിനി സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. മുന്തിരിക്കുലകളിലെ ഓരോ ചെറിയ പഴത്തിനും ഇടയിലുള്ള വിടവുകള്‍ രാസവസ്തുക്കള്‍ തങ്ങിനില്‍ക്കുന്നു. മുന്തിരിയുടെ തൊലി വളരെ നേര്‍ത്തതും സുഷിരങ്ങളുള്ളതുമായതിനാല്‍ കീടനാശിനികള്‍ ആഴത്തില്‍ ഉള്ളിലേക്ക് പ്രവേശിക്കും.
മുന്തിരി ആദ്യം കഴുകേണ്ടത് വെള്ളത്തില്‍ തന്നെയാണ്. ടാപ്പ് വാട്ടറിന്റെ ഒഴുക്കില്‍ കഴുകിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് മുന്തിരിയുടെ മുകളിലെ പൊടിപടലങ്ങളും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കീടനാശിനികളെ നീക്കം ചെയ്യാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വീര്യം കുറഞ്ഞ ബേക്കിങ് സോഡ ഉപയോഗിക്കുന്നതാണ്. ഒരു വലിയ പാത്രത്തില്‍ വെള്ളമെടുക്കുക. ഒരു ലീറ്റര്‍ വെള്ളത്തിന് 1 ടീസ്പൂണ്‍ ബേക്കിങ് സോഡ എന്ന കണക്കില്‍ ചേര്‍ക്കുക. മുന്തിരികള്‍ ഇതില്‍ 10 മുതല്‍ 15 മിനിറ്റ് മുക്കിവയ്ക്കുക. കീടനാശിനികളും രാസപദാര്‍ത്ഥങ്ങളും നീക്കം ചെയ്യപ്പെടും.
കീടനാശിനികള്‍ക്ക് പുറമെ മുന്തിരിയിലുണ്ടാകാന്‍ സാധ്യതയുള്ള ബാക്ടീരിയകളെയും നശിപ്പിക്കാന്‍ വിനാഗിരി സഹായിക്കും. ഒരു സ്പൂണ്‍ വിനാഗിരിക്ക് 3 സ്പൂണ്‍ വെള്ളം എന്ന അനുപാതത്തില്‍ ലായനി തയാറാക്കുക. 5 മുതല്‍ 10 മിനിറ്റ് വരെ മുന്തിരി ഇതില്‍ കുതിര്‍ക്കുക. വിനാഗിരിയുടെ ഗന്ധം മാറുന്നതിനായി പിന്നീട് നന്നായി കഴുകി എടുക്കാം.


Source link

Back to top button