LATEST
മാങ്ങ പെറുക്കുന്നതിനിടെ പാമ്പ് കടിച്ചു, ഇടുക്കിയിൽ വയോധികയ്ക്ക് ദാരുണാന്ത്യം; ഒരാഴ്ചക്കിടെ പമ്പുകടിയേറ്റ് ഏഴ് മരണം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കിയിൽ കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. മാങ്ങ പെറുക്കാൻ വീടിന് സമീപത്ത് ഇറങ്ങിയപ്പോൾ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാമ്പുകടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെ പാമ്പുകടിയേറ്റ് മരിക്കുന്ന ഏഴാമത്തെയാളാണ് വിശാലാക്ഷി. തളിപ്പറമ്പ് പട്ടുവം സ്വദേശി 65കാരി നബീസ ഇന്ന് രാവിലെ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് വിവരം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
Source link


