CINEMA

‘മലയാളം അറിയാത്ത മണ്ടന്മാർക്കും മണ്ടികൾക്കും വേണ്ടി’; വാഴ2ലെ പാട്ടിനെക്കുറിച്ച് ശബരീഷ് വർമ്മ


പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗത സംവിധായകൻ സവിൻ സാ ഒരുക്കിയ ചിത്രമാണ് വാഴ 2: ബയോപിക് ഒഫ് എ ബില്യൺ ബ്രോസ്. ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻസിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അണിനിരന്നത്. മലയാളത്തിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ ആഗോള തലത്തിൽ 210 കോടി നേടി മുന്നേറുകയാണ്. സിനിമയുടെ തെലുങ്ക് പതിപ്പും ഇന്ന് റിലീസായി. സോഷ്യൽ മീഡിയ റീലുകളിലും വാഴയിലെ ഓരോപാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. ഇതിൽ തൂക്കി ചുവന്ന കരങ്ങളോടെ എന്ന് തുടങ്ങുന്ന ഗാനമാണ് ജനപ്രിയമായി മാറിയത്. നടൻ ശബരീഷാണ് ഈ പാട്ടിന്റെ വരികൾ രചിച്ചത്. ഇപ്പോഴിതാ ഈ ഗാനം പലരും തെറ്റായ വരികളുപയോഗിച്ചാണ് പാടുന്നതെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ശബരീഷ് വർമ്മ. പാട്ടിന്റെ കൃത്യമായ വരികളും അവയുടെ അർത്ഥവും വ്യക്തമല്ലാത്തവർക്കായി അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വിശദീകരണം നൽകുന്നുണ്ട്.
‘വാഴ ഭീകര വിജയമായി എല്ലാവർക്കും അഭിനന്ദനങ്ങൾ. പാട്ട് എല്ലാവരും ഏറ്റെടുത്തു. ഒരുപാട് സന്തോഷമുണ്ട്. മെസേജ് അയച്ചവർക്കും വിളിച്ചവർക്കും പാടി കേൾപ്പിച്ചവർക്കും ടാഗ് ചെയ്തവർക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. പാടിയ മാളവികയ്ക്കും, വരികളുടെ ആത്മാവ് മനസിലാക്കി പാടിയതിന് ഉഗ്രൻ കോമ്പോസിഷൻ എനിക്ക് തന്നതിനും മ്യൂസിക് ഡയറക്ടർ ആർക്കേഡോയ്ക്കും പ്രത്യേകനന്ദി. അംഗിതിനും നന്ദി, എല്ലാം കോഡിനേറ്റ് ചെയ്ത് പുതിയൊരു പരീക്ഷണം നടത്തിയതിന്. പത്ത് മ്യൂസിക് ഡയറക്ടർമാരെ വച്ച് ചെയ്യുക എന്നത് നിസാര കാര്യമല്ല. കപ്പിത്താൻ വിപിൻ ദാസിനും സംവിധായകനും ഉൾപ്പെടെ മുഴുവൻ വാഴ ടീമിനും അഭിനന്ദനങ്ങൾ.


Source link

Back to top button