test del 4 copy of del 3
മരണം ‘വിട്ടയച്ചത്’ മൂന്നുതവണ; ഇനിയീപ്പണിക്കില്ലെന്ന് പ്രേമ

വേലൂർ∙ തറവാട്ടു കുടുംബ ക്ഷേത്രത്തിലെ കളം പാട്ട് ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി പ്രേമ ഉച്ചയോടെ വേലൂരിലെത്തിയപ്പോഴേക്കും അതുവരെ ജോലി ചെയ്തിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കട്ടുപുര സ്ഫോടനത്തിൽ കത്തിയമർന്നിരുന്നു. അപകടം പ്രേമയുടെ അടുത്തെത്തി വഴിമാറുന്നത് ഇത് മൂന്നാംതവണയാണ്. ആദ്യ രണ്ട് അപകടങ്ങളിൽ ഭർതൃസഹോദരനെയും ഭർത്താവിനെയും നഷ്ടമായി; അവസാനത്തേതിൽ സുഹൃത്തുക്കളെയും. വേലൂർ മണിമലർക്കാവ് ക്ഷേത്രത്തിനടുത്ത് നെല്ലിക്കൽ വീട്ടിൽ പ്രേമ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുരയിൽ പടക്കക്കെട്ടു ജോലിയാണ് മറ്റു സ്ത്രീകൾക്കൊപ്പം ചെയ്തിരുന്നത്. 2003 ൽ ഇതേ സ്ഥലത്തെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ സംഭവ സ്ഥലത്തും പ്രേമയുടെ ഭർത്താവ് വേലായുധൻ ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയിലും മരിച്ചു. പണി കുറവായതിനാൽ അന്നത്തെ ദുരന്ത ദിനത്തിൽ പ്രേമ പടക്കനിർമാണശാലയിൽ പണിക്കെത്തിയിരുന്നില്ല. ഭർത്താവിന്റെ മരണശേഷം രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം പുലർത്താൻ പ്രേമ വീണ്ടും പടക്കശാലയിൽ പണിക്കുപോയി തുടങ്ങി. ചൊവ്വാഴ്ചയിലെ ദുരന്തത്തോടെ താൻ ഇൗ തൊഴിൽ അവസാനിപ്പിക്കുകയാണെന്നും ഈ 74 വയസ്സുകാരി പറയുന്നു.തലനാരിഴ വ്യത്യാസത്തിൽ ജീവിതത്തിലേക്ക് നടന്നുകയറി വേലായുധൻ മുണ്ടത്തിക്കോട്∙ആദ്യ ശബ്ദം കേട്ട ഉടനെ മുന്നും പിന്നും നോക്കാതെ വേലായുധൻ മരണമുഖത്ത് നിന്ന് ഓടിക്കയറിയത് ജീവിതത്തിലേക്ക്. തിരി ഉണ്ടാക്കുന്ന ജോലിയിലായിരുന്നു വെട്ടിക്കാട്ടിൽ വേലായുധനടക്കമുള്ള ആറ് പേർ. ഇതിൽ അഞ്ച് പേരും സ്ത്രീ തൊഴിലാളികളായിരുന്നു. ഡൈന ഉണ്ടാക്കുന്ന ഷെഡിൽ നിന്നാണ് ആദ്യ ശബ്ദം മുഴങ്ങിയതെന്ന് വേലായുധൻ പറയുന്നു. പിന്നീട് ഒന്നും നോക്കിയില്ല. ഒപ്പമുണ്ടായിരുന്ന സ്ത്രീകളടക്കം എല്ലാവരും എണീറ്റോടി.
Source link


