test del 3
‘മതവിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാകും?’: ശബരിമലക്കേസിൽ സുപ്രീംകോടതി

ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. കോടിക്കണക്കിന് ആളുകളുടെ മതവിശ്വാസം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനു മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.അതിനിടെ, സാമൂഹിക പരിഷ്കരണത്തിനായി ഒരു മതത്തിന്റെ അന്തഃസത്തയെ ഇല്ലാതാക്കാനാവില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന നിരീക്ഷിച്ചു. അവിശ്വാസികൾ നൽകിയ ഹർജിയിലാണ് ശബരിമല യുവതീപ്രവേശന വിധി വന്നത്. വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരാളുടെ അനാവശ്യ ഇടപെടലായിരുന്നു ഹർജി. സാമൂഹ്യക്ഷേമവും പരിഷ്കരണവും അത്യാവശ്യമാണെങ്കിലും അതിനായി മതവിശ്വാസത്തെ പാടെ അവഗണിക്കാനാവില്ലെന്നും നാഗരത്ന പറഞ്ഞു.
Source link


