test del 5 copy of del 3

ബിരിയാണി, പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു, ഭക്ഷ്യവിഷബാധ?


മുംബൈ∙ മുംബൈയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയം.  40കാരനായ അബ്ദുല്ല ദൊക്കാഡിയ ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കുടുംബാംഗങ്ങൾ‌‍ക്ക് അസ്വസ്ഥതയുണ്ടായത്.സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Source link

Back to top button