CINEMA
ഫ്രെയിമിൽ നിന്ന് മായാതെ…

ഷാജി എൻ .കരുണിന്റെ പ്രവർത്തന കേന്ദ്രം തിരുവനന്തപുരമായിരുന്നു. ഇവിടെയാണ് അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കേണ്ടത്. ഏപ്രിൽ 28 ന് ഒന്നാം ചരമ വാർഷികം ‘ ‘പോകാൻ സമയമായെന്നു തോന്നുന്നു …”വസതിയായ തിരുവനന്തപുരം ഉദാരശിരോമണി റോഡിലെ ‘പിറവി “യിൽ വച്ച് അവസാനമായി സംസാരിക്കവെ ഷാജി സാർ (ഷാജി.എൻ.കരുൺ) പറഞ്ഞു. കട്ടിലിൽ കിടക്കുകയായിരുന്ന അദ്ദേഹത്തോട് അരികിലിരുന്ന് ‘എങ്ങനെയുണ്ട്” എന്നു ചോദിച്ചപ്പോഴായിരുന്നു കൈയിൽ പിടിച്ച് ഈ മറുപടി. പതിവായി സംസാരിക്കാനിരിക്കുന്ന സ്വീകരണ മുറിയിലേക്ക് അദ്ദേഹം വന്നില്ല. എഴുന്നേൽക്കാൻ വയ്യെന്നും, നല്ല ക്ഷീണമുണ്ടെന്നും നേരിയ ശബ്ദത്തിൽ പറഞ്ഞു.
Source link


