LATEST

പ്രിയ അദ്ധ്യാപകരെ അവസാനമായി കാണാനെത്തി ആയിരങ്ങൾ; വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ പൊതുദർശനം ആരംഭിച്ചു


മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷമായിരിക്കും സ്വവസതികളിലേക്ക് എത്തിക്കുക. അദ്ധ്യാപകർക്ക് വിടനൽകാനായി വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങളാണ് സ്‌കൂളിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. മരിച്ചവർക്ക് അന്ത്യോപചാരമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എത്തി. ഇന്ന് രാവിലെ 6.15ഓടെയാണ് പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്.


Source link

Back to top button