test del 4 copy of del 3
പ്രപ്പോസൽ ട്രംപിന് പിടിച്ചില്ല; ഹോർമുസിൽ ഇറാന്റെ ‘ഭരണം’ വേണ്ടെന്ന് യുഎസ്, ഓഹരിക്ക് ടെൻഷൻ, എണ്ണ മുന്നോട്ട്, സ്വർണം താഴോട്ട്

ഹോർമുസ് തുറക്കുന്നത് സംബന്ധിച്ച് ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇതോടെ ഇന്നും ആഗോളതലത്തിൽ ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിപണികളുടെ ‘ദിശ’ തുലാസിലായി. പ്രശ്നം അവസാനിപ്പിക്കാനുള്ള പരിഹാരം നീളുന്നത് വിപണികളെ ഉലയ്ക്കുന്നു. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ ഉപരോധിക്കുന്നത് യുഎസ് അവസാനിപ്പിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഇറാനും പരിഗണിക്കാമെന്നായിരുന്നു പ്രപ്പോസൽ. ഇത് ട്രംപിന് ഇഷ്ടമായില്ലെന്നാണ് വൈറ്റ്ഹൗസ് അധികൃതർ വ്യക്തമാക്കിയത്.‘‘ഹോർമുസ് തുറക്കാമെന്നാണ് ഇറാൻ പറയുന്നത്. എന്നുവച്ചാൽ അവർക്ക് ചുങ്കം കൊടുക്കുന്ന കപ്പലുകളെ കടത്തിവിടാമെന്ന്. അതിനെ എങ്ങനെയാണ് ഹോർമുസ് തുറന്നു എന്ന് വിശേഷിപ്പിക്കുക? ആര് ഹോർമുസ് കടക്കണമെന്ന് ഇറാൻ തീരുമാനിക്കുന്ന അവസ്ഥ. അത് അംഗീകരിക്കാനാവില്ല’’ – റൂബിയോ പറഞ്ഞു. ആണവ വിഷയത്തിൽ ഇറാന് അനുകൂലമാകുന്ന ഒരു നടപടിയെയും പിന്തുണയ്ക്കില്ലെന്നും റൂബിയോ വ്യക്തമാക്കി.അതിനിടെ, ഇറാന്റെ പ്രൊപ്പോസൽ യുഎസിന്റെ ദേശീയ സുരക്ഷാ വിഭാഗവുമായി പ്രസിഡന്റ് ട്രംപ് ചർച്ച ചെയ്തുവെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. പ്രപ്പോസൽ ചർച്ച ചെയ്തു എന്നതിന് അർഥം അവ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു എന്നല്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു. യുഎസുമായി ഇറാൻ ആണവ വിഷയത്തിൽ ഡീലിലെത്താതെ ഹോർമുസിലെ കപ്പൽ ഉപരോധം യുഎസ് സൈന്യം പിൻവലിക്കില്ലെന്നും കാരലൈൻ വ്യക്തമാക്കി.
Source link


