test del 5 copy of del 3

പൊതുസ്ഥലത്ത് മദ്യപാനം, മൂത്രവിസർജനം; 2 തവണ അറസ്റ്റിലായിട്ടുണ്ടെന്ന് എഫ്ബിഐ മേധാവി


ന്യൂയോർക്ക് ∙ വിർജീനിയയിൽ പൊതുസ്ഥലത്ത് മദ്യപിച്ചതിനും ന്യൂയോർക്ക് സിറ്റിയിലെ ഒരു ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനും മുൻപ് രണ്ടു തവണ അറസ്റ്റിലായിട്ടുണ്ടെന്ന് വെളിപ്പെടുത്തി എഫ്ബിഐ ഡയറക്ടറും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേൽ. നിയമ വിദ്യാർഥിയായിരിക്കെയായിരുന്നു അറസ്റ്റ്. 2005-ൽ മയാമി-ഡേഡ് പബ്ലിക് ഡിഫൻഡേഴ്‌സ് ഓഫിസിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ വ്യക്തിഗത ഫയലിലേക്ക് കാഷ് പട്ടേൽ എഴുതിയ കത്തിനെ ഉദ്ധരിച്ചാണ് ദി ഇന്റർസെപ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്തത്.2001-ൽ റിച്ച്മോണ്ട് സർവകലാശാലയിൽ പഠിക്കുമ്പോൾ, പ്രായപൂർത്തിയായതിന് മുമ്പ് പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റിലായതായും പട്ടേൽ കത്തിൽ പരാമർശിക്കുന്നു. റിച്ച്മോണ്ട് റോഡീസ് എന്ന വിദ്യാർത്ഥി ഫാൻ ഗ്രൂപ്പ് നടത്താൻ പട്ടേൽ സഹായിച്ചിരുന്നു. അവരുടെ ഒരു ഹോം ബാസ്‌ക്കറ്റ്ബോൾ ഗെയിമിനിടെ അമിതമായി ആർപ്പ് വിളിച്ചതിനെ തുടർന്ന് ഒരു സ്കൂൾ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോയി. അരീനയിൽ നിന്ന് പുറത്തുവന്നപ്പോൾ, പൊതുസ്ഥലത്ത് മദ്യപിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. മിതമായ തോതിൽ മാത്രമേ മദ്യം കഴിച്ചിട്ടുള്ളൂ എന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിഴ അടച്ചതായും അദ്ദേഹം കത്തിൽ പറയുന്നു. കത്തിന്റെ അവസാനം ക്ഷമാപണം നടത്തിയ കാഷ് പട്ടേൽ, ഈ സംഭവങ്ങൾ തന്റെ സാധാരണ പെരുമാറ്റത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.


Source link

Back to top button