test del 5 copy of del 3

പാമ്പുകടിയേറ്റ അനോഷ് കണ്ണ് തുറന്നു; ആരോഗ്യനിലയിൽ പുരോഗതി


തൃശൂർ ∙ കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. അനോഷ് കണ്ണു തുറന്നതായാണ് മെഡിക്കൽ ബുള്ളറ്റിൻ. നിർദേശങ്ങളോട് അനോജ് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ സഹോദരൻ അൽജോ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സിൽജോ – ജോൺസി ദമ്പതികളുടെ മക്കളാണ് അനോഷും അൽജോയും.ലക്ഷണങ്ങൾ കണ്ട ഡോക്ടറാണു പാമ്പുകടിയേറ്റതായിരിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചത്. തുടർന്നു നാട്ടുകാരോടൊപ്പം തിരച്ചിൽ നടത്തുന്നതിനിടെ കിടപ്പുമുറിയിൽനിന്ന് ഒരടി നീളമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പിനെ കണ്ടെത്തി. വിവരം ആശുപത്രിയിൽ അറിയിച്ചതോടെ അനോഷിന് ആന്റിവെനം നൽകി. അൽജോയുടെ ചുണ്ടിലും അനോഷിന്റെ കൈവെള്ളയിലും കടിയേറ്റതിന്റെ അടയാളമുണ്ട്. അൽജോ കടമ്പോട് എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും അനോഷ് നാലാം ക്ലാസ് വിദ്യാർഥിയുമാണ്. ഒൻപതാംക്ലാസ് വിദ്യാർഥിനിയായ എയ്ഞ്ചൽ സഹോദരിയാണ്.


Source link

Back to top button