test del 5 copy of del 3

‘പള്ളിച്ചട്ടമ്പി’യിൽ കുന്തം പിടിച്ചു നിന്ന ഭടൻ; നാട്ടിൽ താരമായി സജീവ്


പത്തനാപുരം ∙ സിനിമയിൽ കുന്തവും പിടിച്ച് ഒറ്റനിൽപു നിന്ന പത്തനാപുരം നടുക്കുന്നിൽ വയലിൽ പുത്തൻ വീട്ടിൽ സജീവ് വയലിൽ ഇന്നു താരമാണ്. പള്ളിച്ചട്ടമ്പിയെന്ന സിനിമയിൽ നടൻ പൃഥ്വിരാജിന് പിന്നിലായിരുന്നു കുന്തവും പിടിച്ചുള്ള സജീവിന്റ നിൽപ്. ആറ് സിനിമകളിൽ അഭിനയിച്ചെങ്കിലും സജീവിന്റെ മുഖം ഇത്രമേൽ തിരിച്ചറിയപ്പെടുന്നത് പള്ളിച്ചട്ടമ്പിയിലെ വേഷത്തോടെയാണ്.ഒരു ദിവസത്തെ ഷൂട്ടിങ്ങിൽ രാവിലെ മുതൽ വൈകിട്ട് വരെ ഒരേ നിൽപ് നിന്നതാണ് വാർത്തയായത്. സിനിമയുടെ അണിയറ പ്രവർത്തകർ ഈ കഥ പുറത്തേക്കു വിട്ടതോടെ സജീവൻ താരമായി. ചെറിയനാട് എസ്‌വിഎച്ച്എസിലെ അധ്യാപകനായ സജീവ് അഭിനയിച്ച ആറോളം സിനിമകൾ പുറത്തിറങ്ങാനുണ്ട്.


Source link

Back to top button