test del 2
മറ്റൊരു ഇറാനിയൻ കപ്പൽകൂടി പിടിച്ചെടുത്ത് യുഎസ്; പിടികൂടിയത് ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന്

വാഷിങ്ടൺ: ഒരു ഇറാനിയൻ കപ്പൽകൂടി യുഎസ് പിടിച്ചെടുത്തു. ഇന്ത്യൻ മഹാസുമുദ്രത്തിൽവെച്ച് മെജസ്റ്റിക് എക്സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യുഎസ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ‘ഇറാനു സാമ്പത്തിക സഹായം നൽകുന്ന, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലുകളെ കണ്ടെത്തി പിടിച്ചെടുക്കാൻ ഞങ്ങൾ ആഗോള തലത്തിൽ നാവിക പ്രവർത്തനങ്ങൾ തുടരും. അവർ എവിടെ പ്രവർത്തിച്ചാലും ഞങ്ങളുടെ നടപടികൾ ഉണ്ടാകും’ യുഎസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.ഹോർമുസ് കടലിടുക്കിൽ ഇറാൻ മൂന്ന് ചരക്ക് കപ്പലുകളെ ബുധനാഴ്ച ആക്രമിക്കുകയും അതിൽ രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് യുഎസിന്റെ നടപടി.മജസ്റ്റിക് എക്സ് കപ്പൽ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ കപ്പലിന്റെ ഡെക്കിലേക്ക് അമേരിക്കൻ സൈനികർ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കാണാം.
Source link

