CINEMA

ദൃശ്യം 3 റിലീസിന് മുമ്പ് അപ്രതീക്ഷിത പ്രതിസന്ധി,​ ആശീർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം


ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ച ദൃശ്യം സീരിസിന്റെ മൂന്നാംഭാഗം ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. മേയ് 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒന്നും രണ്ടും ഭാഗങ്ങൾ തിയേറ്ററിലും ഒ.ടി.ടിയിലും വൻഹിറ്റായതിനാൽ തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ സിനിമയ്ത്തായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം 3ക്ക് റിലീസിന മുമ്പ് അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് വില്പനയുമായി ബന്ധപ്പെട്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡോയ ,​ നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹർജി പരിഗണിച്ച കോടതി ദൃശ്യം 2യുടെ ഒ.ടി.ടി കരാറിൽ നിർമ്മാതാക്കൾ ഏ‍ർപ്പെടുന്നത് താത്കാലികമായി വിലക്കി. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.


Source link

Back to top button