test del 5 copy of del 3

തൃശൂർ വെടിക്കെട്ടുപുര സ്‌ഫോടനം; മരണം 15, മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം ധനസഹായം : ഹോർമുസിൽ രണ്ടു കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ – ഇന്നത്തെ പ്രധാന വാർത്തകൾ


തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തില്‍ വെടിമരുന്നു ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയതും ഹോർമുസിൽ രണ്ടു കപ്പലുകൾ ഇറാൻ പിടിച്ചെടുത്തതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ചതും വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി മരിച്ചതും വാർത്തയായി. പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി ഉയർന്നതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണം. രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയതായി റവല്യൂഷനറി ഗാർഡ്സ് അറിയിച്ചു. ഇതിൽ ഒരു കപ്പൽ ദുബായിൽനിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു.‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ – മഴ നനഞ്ഞ് പൊലീസിനെതിരെ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കാന്‍ നേതൃത്വം നല്‍കിയതു മറ്റാരുമല്ല, മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ.


Source link

Back to top button