LATEST

തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് പുരയിൽ വൻ സ്‌ഫോടനം; നാൽപതോളം പേർക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം


തൃശൂർ: വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിലുണ്ടായ വൻസ്‌ഫോടനത്തിൽ നാൽപതിലധികംപേർക്ക് പരിക്ക്. തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. കിലോമീറ്ററുകൾ ദൂരത്തേയ്‌ക്ക് പോലും വൻസ്‌ഫോടനശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ഇരുപതിലധികം തൊഴിലാളികൾ ഇവിടെ ജോലിചെയ്‌തിരുന്നതായാണ് വിവരം. അപകടത്തിൽ പരിക്കേറ്റവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.അപകടത്തിൽ നാൽപതിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ വ്യാപ്തിയും അപകടകാരണവും വ്യക്തമല്ല. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുണമെന്നാണ് നിർദേശം. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Source link

Back to top button