LATEST
‘തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നു’; പുതിയ പാർട്ടിയുണ്ടാക്കുമെന്ന് പി വി അൻവർ

കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. എറണാകുളം കളമശേരി സീ പാർക്ക് ഹോട്ടലിൽ ഇന്ന് ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്താണ് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുമ്പോട്ട് പോകേണ്ടതില്ലെന്ന പ്രമേയം കമ്മിറ്റിയിൽ ഐക്യകണ്ഠേന അംഗീകരിച്ചതെന്നും പി വി അൻവർ കുറിച്ചു. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവയ്ക്കുന്നതായും തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Source link


