LATEST
തലയിണയിൽ പാമ്പ്: കടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം

കോടാലി (തൃശൂർ): തലയിണയ്ക്കടിയിലെ പാമ്പിന്റെ കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ടുവയസുകാരന് ദാരുണാന്ത്യം. കടിയേറ്റ സഹോദരൻ ഗുരുതരാവസ്ഥയിലാണ്. കടമ്പോട് കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ അനോജിനെ (10) അങ്കമാലി അപ്പോളോ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആൽജോയുടെ കൈയിലും അനോജിന്റെ കാലിലുമാണ് കടിയേറ്റത്.
Source link


