CINEMA

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ്  ആരംഭിച്ചു; ബൂത്തുകളിൽ കനത്ത സുരക്ഷ


ചെന്നെെ: നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും ഒറ്റഘട്ടമായിയാണ് പോളിംഗ് നടക്കുന്നത്. തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിലുൾപ്പെട്ട 152 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. സംഘർഷങ്ങൾ കണക്കിലെടുത്ത് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വടക്കൻ, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളിൽ ഉൾപ്പെടുന്നതാണ് ബംഗാളിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 152 സീറ്റുകൾ. ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ 29നാണ് വോട്ടെടുപ്പ്. മുൻ തിര‌‌ഞ്ഞെടുപ്പുകളെക്കാൾ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സൗജന്യങ്ങൾ വാഗ്ദാനം ചെയ്തുമാണ് ‌ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം വോട്ടുതേടിയത്. കോൺഗ്രസ്, സിപിഎം, സിപിഐ, ഡിഎംഡ‌ികെ പാർട്ടികൾക്കൊപ്പം എസ്ഡിപിഐയും ഈ മുന്നണിയിലാണ്.


Source link

Back to top button