test del 5 copy of del 3

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം: ‘പണത്തിനായി പോയതാണ്, പറ്റിപ്പോയി’; കുറ്റബോധമില്ലാതെ പ്രതി


ന്യൂഡൽഹി ∙ 12–ാം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയ പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം ഡൽഹി അമർ കോളനിയിൽ കൊലചെയ്യപ്പെട്ടത്. ഐഐടി ഡൽഹിയിലെ പഠനത്തിനു ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾകൂടിയായ യുവതി. ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയ നർത്തകിയുമാണ്. രാഹുലിന്റെ മൊബൈൽ കണ്ടെത്തണമെന്നു പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തണം. ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. ഡൽഹിയിലെത്തി യുവതിയെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാഹുൽ ആൽവാറിൽ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചതിനും കേസുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. പിടിയിലായതു മുതൽ സംഭവിച്ച കാര്യങ്ങളിലൊന്നും രാഹുൽ ഒരു കുറ്റബോധവും പ്രകടിപ്പിച്ചില്ലെന്നു പൊലീസ് പറയുന്നു. ‘പണത്തിനായി പോയതാണ്, പറ്റിപ്പോയി’– എന്നു മാത്രമാണു യുവാവ് അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയിലും പറഞ്ഞത്.പരാജയപ്പെട്ടപ്പോൾ സ്ക്രൂഡ്രൈവർ ഉപയോഗിച്ചു കുത്തിത്തുറന്നു പണവും ആഭരണങ്ങളും കൈക്കലാക്കിയെന്നാണു പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട യുവതിക്കു ക്രൂരമർദനമേറ്റിട്ടുണ്ടെന്ന് എയിംസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നു.


Source link

Back to top button