CINEMA

തമിഴ്നാടും ബംഗാളും നാളെ ബൂത്തിലേക്ക്


കൊൽക്കത്ത/ചെന്നൈ: തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിലുൾപ്പെട്ട 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. വടക്കൻ, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളിൽ ഉൾപ്പെടുന്നതാണ് ബംഗാളിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 152 സീറ്റുകൾ. ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ 29നാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മുൻ തിര‌‌ഞ്ഞെടുപ്പുകളെക്കാൾ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സൗജന്യങ്ങൾ വാഗ്ദാനം ചെയ്തുമാണ് ‌ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗന സഖ്യം വോട്ടു തേടുന്നത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ഡി.എം.ഡ‌ി.കെ പാർട്ടികൾക്കൊപ്പം എസ്.‌ഡി.പി.ഐയും ഈ മുന്നണിയിലാണ്.


Source link

Back to top button