test del 5 copy of del 3
അമ്മയറിയാതെ ഗിരി മാഞ്ഞു; ഗിരിയറിയാതെ അമ്മയും, വിധിയുടെ ദാക്ഷിണ്യം!

തൃശൂർ ∙ താങ്ങായും തണലായും കൂടെയുണ്ടായിരുന്ന ഇളയ മകൻ ഗിരിയെ വെടിക്കെട്ടപകടത്തിൽ കാണാതായത് പക്ഷാഘാതം മൂലം രോഗക്കിടക്കയിലായിരുന്ന അമ്മയെ ഉറ്റവരാരും അറിയിച്ചിരുന്നില്ല. നല്ലോർമകളുമായി ആ അമ്മ ഇന്നലെ പുലർച്ചെ വിടവാങ്ങി. സംസ്കാരം കഴിഞ്ഞ് വൈകാതെ ആ വാർത്ത വന്നു: വെടിക്കെട്ടു ദുരന്തഭൂമിയിൽനിന്ന് ഗിരിയുടെ ശിരസ്സ് കണ്ടെടുത്തു. വൈകിട്ടു മൂന്നോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തി. നാലരയോടെ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തു പൊലീസ് നടത്തിയ തിരച്ചിലിലാണ് ഗിരിയുടെ ശിരസ്സ് കണ്ടെടുത്തത്. അടുത്ത ബന്ധു തിരിച്ചറിഞ്ഞു. പരേതനായ മോഹനനാണ് ഗൗരിയുടെ ഭർത്താവ്.ആദ്യ 2 ദിനങ്ങളിൽ നടത്തിയ തിരച്ചിലിൽ ഗിരിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. മൂന്നാംദിനമായ ഇന്നലെ ദുരന്തഭൂമിക്കു 150 മീറ്ററകലെ കുളവാഴ നിറഞ്ഞ പാടത്തു നിന്നാണു പൊലീസ് കഡാവർ നായ മർഫി ശിരസ്സ് കണ്ടെത്തിയത്. ഒരു ചെവി നഷ്ടപ്പെട്ട നിലയിലായിരുന്നു.
Source link


