test del 3
ഞങ്ങൾ എന്തിനാണ് നിങ്ങൾക്ക് കാശ് തരുന്നത്?, അനുഗ്രഹയുടേത് അഭിനയം: പ്രതികരിച്ച് നക്ഷത്ര മൂർത്തി

‘റിസോർട്ട്’ എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട് നടി അനുഗ്രഹ എസ്. നമ്പ്യാരും തമിഴ് നടനും യൂട്യൂബറുമായ വിജയ് കുമാർ രാജേന്ദ്രനും തമ്മിലുള്ള തർക്കം തമിഴ്-മലയാളം സിനിമാ മേഖലകളിൽ വലിയ ചർച്ചയാവുകയാണ്. പ്രതിഫലം നൽകുന്നില്ലെന്നും ഷൂട്ടിങ് സെറ്റിൽ മോശം അനുഭവങ്ങളാണെന്നും ആരോപിച്ച് അനുഗ്രഹ രംഗത്തെത്തിയതിന് പിന്നാലെ, ആരോപണങ്ങളെ ശക്തമായി നിഷേധിച്ചുകൊണ്ട് വിജയ് കുമാറിന്റെ ഭാര്യ നക്ഷത്ര മൂർത്തി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. അനുഗ്രഹയുടേത് മുൻകൂട്ടി തയാറാക്കിയ നാടകമാണെന്നും തങ്ങളെ മനഃപൂർവം അപകീർത്തിപ്പെടുത്താനാണ് നടി ശ്രമിക്കുന്നതെന്നും നക്ഷത്ര ആരോപിക്കുന്നു. തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ അസമയത്ത് ഫോൺ വിളിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയും അനുഗ്രഹയും കാമുകനും പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് നക്ഷത്രയുടെ പക്ഷം. അനുഗ്രഹയുടെ വിഡിയോ വൈറലായതോടെ തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകാനാണ് താൻ ഈ വെളിപ്പെടുത്തൽ നടത്തുന്നതെന്നും നക്ഷത്ര വ്യക്തമാക്കി. ഞങ്ങൾ എന്തിനാണ് നിങ്ങൾക്ക് കാശ് തരുന്നത്? ഞങ്ങൾ ഈ സീരീസിന്റെ പ്രൊഡ്യൂസർമാരല്ല. വിജയ് ഇതിലൊരു ആർട്ടിസ്റ്റ് മാത്രമാണ്. കാശ് നൽകേണ്ടത് പ്രൊഡക്ഷൻ ഹൗസ് ആണ്. ഒരു പ്രഫഷനൽ കാര്യത്തിന് എന്തിനാണ് അനുഗ്രഹ തന്റെ ബോയ്ഫ്രണ്ടിനെക്കൊണ്ട് വിളിപ്പിക്കുന്നത്? അതും ഇത്രയും വൈകിയ നേരത്ത്! ഞങ്ങൾ ഞങ്ങളുടെ പഴ്സണൽ സ്പേസിലാണെന്നും നാളെ വിളിക്കാനും 17 മിനിറ്റോളം മാറി മാറി പറഞ്ഞിട്ടും അയാൾ കേട്ടില്ല. അയാൾ ഞങ്ങളോട് അസഭ്യം പറയാൻ തുടങ്ങിയപ്പോഴാണ് ഞാനും പ്രതികരിച്ചത്. അനുഗ്രഹ പറയുന്നത് അവരുടെ കയ്യിൽ തെളിവുണ്ടെന്നാണ്. ഇതെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് എനിക്ക് തോന്നുന്നു. ഞങ്ങളെ പ്രകോപിപ്പിച്ച് സംസാരിപ്പിച്ച് അത് റെക്കോർഡ് ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഞങ്ങളുടെ കയ്യിൽ തെളിവുകളൊന്നുമില്ല, കാരണം ഇത്തരം തരംതാണ പരിപാടികൾക്ക് ഞങ്ങൾ നിൽക്കാറില്ല. അനുഗ്രഹ, നിങ്ങൾ ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്തതാണോ? നിങ്ങളുടെ കുടുംബത്തിലെ ഒരു സ്ത്രീയോട് ഇതേപോലെ പാതിരാത്രി ഒരാൾ വിളിച്ച് അലറിവിളിച്ചാൽ നിങ്ങൾ പ്രതികരിക്കില്ലേ? അത് തന്നെയാണ് ഞാനും ചെയ്തത്.സ്ത്രീകൾ സ്ത്രീകൾക്ക് താങ്ങാവണം എന്നൊക്കെ നിങ്ങൾ പറയുന്നുണ്ട്. പക്ഷേ നിങ്ങൾ ഇപ്പോൾ എനിക്കെതിരെ എന്താണ് ചെയ്യുന്നത്? ഞാൻ വിജയിനെ പണത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചതെന്ന് നിങ്ങൾ എങ്ങനെ പറയാൻ സാധിക്കും? അവിടെ നിങ്ങൾ ഒരു സ്ത്രീയെ തരംതാഴ്ത്തുകയല്ലേ ചെയ്യുന്നത്? ഒരാൾ വിഡിയോ ഇട്ട് കരഞ്ഞ ഉടനെ അത് സത്യമാണെന്ന് വിശ്വസിക്കരുത്. എന്റെ ഭാഗം കേൾക്കാതെ പലരും എന്റെ പ്രൊഫൈലിൽ വന്ന് വൾഗറായ കമന്റുകൾ ഇടുന്നു. എന്റെ കുടുംബ ചിത്രങ്ങൾക്കും കുഞ്ഞിന്റെ ഫോട്ടോയ്ക്കും താഴെ വരെ മോശം കാര്യങ്ങൾ എഴുതുന്നു.
Source link

