LATEST

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു


തിരുവനന്തപുരം: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഭിലാഷ് ആർ നായർ അന്തരിച്ചു. മാർ ഇവാനിയോസ് കോളേജ് യൂണിറ്റ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം ശ്രീകാര്യം ഇളംകുളം മഹാദേവ ക്ഷേത്രത്തിന് സമീപം തെങ്ങുവിളയിൽ ഇആർഎ 129 ആലുവിളയിൽ വീട്ടിൽ എത്തിച്ചു. വൈകിട്ട് 3.30ന് വീട്ടിലെ ചടങ്ങൾക്കുശേഷം നാല് മണിക്ക് തിരുവനന്തപുരത്തെ ഡിസിസി ഓഫീസിൽ വച്ച് പൊതു ദർശനമുണ്ടായിരിക്കും. അഞ്ച് മണിക്ക് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.


Source link

Back to top button