test del 3
ഛത്തീസ്ഗഡിൽ വിമാനം കുന്നിലിടിച്ച് തകർന്നു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം– വിഡിയോ

റായ്പുർ ∙ ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിൽ ചാർട്ടേഡ് വിമാനം കുന്നിലിടിച്ച് തകർന്ന് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് ശേഷം നാരായൺപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആര കുന്നിനു സമീപമാണ് അപകടമുണ്ടായത്. അമിതമായി താഴ്ന്നു പറന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ മരണവിവരവും അപകടത്തിന്റെ വ്യാപ്തിയും ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
Source link


