test del 5 copy of del 3

ഞെട്ടിയുണർന്നു, വേദനിച്ചപ്പോൾ കാലിൽ നോക്കി, ബെഡിൽ നിറയെ ചോര; 6 വയസ്സുകാരി ടെസയുടെ കാലിൽ ചില്ലുകൾ തുളച്ചുകയറി


മുണ്ടത്തിക്കോട് ∙ അച്ഛനൊപ്പം ഉച്ചമയക്കത്തിലായിരുന്നു, 6 വയസ്സുകാരി ടെസ മരിയ നിഖിൽ. വീട് കുലുങ്ങിയപ്പോൾ അച്ഛൻ നിഖിലും ടെസയും ഞെട്ടിയുണർന്നു. വേദനിച്ചപ്പോൾ കാലിൽ നോക്കി. ബെഡിൽ നിറയെ ചോര. 700 മീറ്റർ അകലെ നടന്ന സ്ഫോടനത്തിന്റെ ശക്തിയിൽ ജനൽചില്ലുകൾ പൊട്ടിത്തെറിച്ച്, അതു ടെസയുടെ കാലിൽ തുളച്ചു കയറി. ടിവി ഉൾപ്പെടെ വീട്ടുപകരണങ്ങൾ പൊട്ടുന്ന ശബ്ദം പിന്നാലെ കേട്ടതോടെ കുഞ്ഞിനെയുമെടുത്ത് നിഖിൽ അടുത്ത മുറിയിലേക്ക് ഓടി.വെടിക്കെട്ടുകാരുടെ തട്ടകം, നടുക്കം മാറാതെ നാട്ടകം  എരുമപ്പെട്ടി∙ മുണ്ടത്തിക്കേ‍ാട് ദുരന്തത്തിന്റെ ആഘാതത്തിൽ നടുക്കുന്ന ഓർമകളുമായി സമീപ പഞ്ചായത്തുകളായ വേലൂരും എരുമപ്പെട്ടിയും.വെടിക്കെട്ടു സാമഗ്രികളുടെ നിർമാണത്തിൽ പേരുകേട്ട എരുമപ്പെട്ടി പഞ്ചായത്തിലെ കുണ്ടന്നൂരിൽ നാലുതവണയും വേലൂർ പഞ്ചായത്തിലെ വെങ്ങിലശേരിയിൽ രണ്ടു തവണയും വെടിക്കെട്ട് അപകടങ്ങളും മരണങ്ങളുമുണ്ടായി. വെങ്ങിലശേരിയിലെ പടക്കനിർമാണശാലയിൽ 1993 മാർച്ച് 12 നുണ്ടായ അപകടത്തിൽ മരിച്ചത് 5 പേരാണ്. നെന്മാറ വല്ലങ്ങി വേല‍ാഘേ‍ാഷത്തിന്റെ വെടിക്കെട്ടിനായുള്ള സാമഗ്രികൾ തയ്യാറാക്കുന്നതിനിടയിലാണ് അന്ന് ദുരന്തമുണ്ടായത്. 10 വർഷത്തിനുശേഷം  ഇതേ സ്ഥലത്തെ പടക്കശാലയിലുണ്ടായ സ്ഫേ‍ാടനത്തിൽ 4 പേർ സംഭവസ്ഥലത്തും  ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു. 2004 ൽ കുണ്ടന്നൂരിലെ മുട്ടിക്കൽ മേ‍ാസ്കേ‍ാ റേ‍ാഡിലെ ഒരു പറമ്പിൽ വെടിക്കെട്ട് നിർമാണത്തിനിടെ രാസപദാർഥങ്ങൾ പെ‍ാട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിയായ തെ‍ാഴിലാളി മരിക്കുകയും ലൈസൻസിയ‍ായിരുന്ന പുഴയ്ക്കൽ ജനാർദ്ദനന് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2017 ഏപ്രിലിൽ ഉത്സവത്തിന്റെ വെടിക്കെട്ട് നടത്തി ബാക്കി വന്ന പടക്കങ്ങളും വെടിക്കെട്ട് സാമഗ്രികളും കുണ്ടന്നൂർ പാടത്തെ ഒരു ഷെഢിൽ സൂക്ഷിച്ചിരുന്നത് പുലർച്ചെ ഉഗ്ര സ്ഫേ‍ാടനത്തേ‍ാടെ പെ‍ാട്ടിത്തെറിച്ചു. 


Source link

Back to top button