test del 5 copy of del 3
ചൂട് കൂടിയതോടെ രാത്രി കടൽത്തീരത്തേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധന; വരുന്നത് പായയും തലയണയുമായി

തിരൂർ ∙ ചൂട് കാരണം രാത്രി വീട്ടിൽ കിടന്നുറങ്ങാൻ വയ്യ. എന്നാൽ പിന്നെ കിടത്തം കടലമ്മയുടെ മടിയിലായാലോ!. കുളിരുള്ള കാറ്റും തിരയടിയുടെ ചെറുശബ്ദവും അങ്ങകലെ ബോട്ടുകളിലെ ചെറുവെളിച്ചവും നക്ഷത്രങ്ങൾ ചിരിക്കുന്ന ആകാശവും പിന്നെ ചന്ദ്രക്കലയും – ആഹാ! വീട്ടിൽ കിട്ടാത്ത ഉറക്കം ഇവിടെ കണ്ണിലേക്കു പാഞ്ഞുവരും. വേനലേ നീയിവിടെ തോറ്റുപോയി കേട്ടോ.പലരും പായയും തലയണയുമായാണ് വരുന്നത്. ഉറക്കം വന്നാൽ മണലിൽ പായ വിരിച്ചങ്ങു കിടപ്പാണ്. കനത്ത ചൂട് കാരണം വീടുകളിൽ കിടക്കാൻ സാധിക്കുന്നില്ല. അതോടെയാണ് കടൽത്തീരം ചിലർ പരീക്ഷിച്ചത്. രാത്രി 7 മണിക്കു ശേഷം കടലോരത്തെ ചൂട് പോകും. തുടർച്ചയായി കാറ്റ് വരുന്നതോടെ തീരം വേഗത്തിൽ തണുക്കുകയും ചെയ്യും. സംഗതി വിജയിച്ചതോടെ പറഞ്ഞറിഞ്ഞ് തീരത്തെത്തുന്നവരുടെ എണ്ണം വർധിക്കുകയായിരുന്നു.
Source link


