test del 1

ഗുരുദേവനെ ആഴത്തിൽ ഉൾക്കൊണ്ട മുനി: മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ദർശനത്തെ ആഴത്തിൽ ഉൾക്കൊണ്ട്, ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പണ്ഡിതനാണ് മുനി നാരായണ പ്രസാദെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലളിതമായ ഭാഷയിൽ ഗഹനമായ തത്ത്വചിന്തകൾ പങ്കുവച്ചു. ഗുരു സന്ദേശങ്ങളുടെ പ്രചാരണം, സാഹിത്യ കൃതികളുടെ അപഗ്രഥനം, ഹൃദ്യമായ പ്രഭാഷണങ്ങൾ എന്നിവയിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സമൂഹത്തെ ചിന്തിക്കാൻ പഠിപ്പിച്ച ഒരു അദ്ധ്യാപകനെയാണ് മുനി നാരായണ പ്രസാദിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രഭാഷണങ്ങളിലൂടെയും സാഹിത്യ അപഗ്രഥനത്തിലൂടെയും ഗുരുസന്ദേശങ്ങൾ ലോകത്തിന് പകർന്ന പണ്ഡിത ശ്രേഷ്ഠനായിരുന്നു മുനി നാരായണ പ്രസാദെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വാക്കുകളിലൂടെയും ചിന്തകളിലൂടെയും സമൂഹത്തെ പ്രചോദിപ്പിക്കാൻ അദ്ദേഹത്തിനായി. ശ്രീനാരായണ ദർശനത്തിന്റെ ആഗോള പ്രചാരകനെയാണ് നഷ്‌ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.


Source link

Back to top button