LATEST

ഗണേശിനെതിരായ ചോദ്യം: ക്ഷോഭിച്ച് മന്ത്രി ബിന്ദു


തിരുവനന്തപുരം: മന്ത്രിഗണേശ്‌കുമാറിനെതിരെ ഭാര്യ ബിന്ദു ഉന്നയിച്ച പരാതിയെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതയായി മന്ത്രി ആർ.ബിന്ദു. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ക്ഷോഭം. ‘നിങ്ങൾക്കു ചോദിക്കാൻ വേറെ വിഷയമൊന്നും ഇല്ലേ’ എന്നു മന്ത്രി വാർത്താ ലേഖകരോട് ചോദിച്ചു. ”ഇത്തരം കാര്യങ്ങളിൽ സ്ത്രീകളോടു പെരുമാറേണ്ടത് എങ്ങനെയാണെന്നു ഞാൻ ഇന്നലെ വ്യക്തമായി പറഞ്ഞതാണ്. വീണ്ടും വീണ്ടും അതു തന്നെ ചോദിക്കുന്നത് വിഷയം സജീവമായി നിറുത്താനാണ്. കെ.മുരളീധരൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തോടു തന്നെ അതിന്റെ ബാക്കി ചോദിക്കണം”- മന്ത്രി പറഞ്ഞു.


Source link

Back to top button