test del 2

ക്യാൻസർ ബാധിച്ചിരുന്നു, ചികിത്സിച്ച് ഭേദമാക്കിയെന്ന് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ


ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. തനിക്ക് ക്യാൻസർ ബാധിച്ചിരുന്നുവെന്നും ചികിത്സിച്ച് ഭേദപ്പെടുത്തിയതായും നെതന്യാഹുവും വെളിപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.യുദ്ധത്തിന്റെ പാരമ്യത്തിൽ ഇത് പുറത്തുവരാതിരിക്കാൻ താൻ ആഭ്യർത്ഥിച്ചിരുന്നുവെന്നും നെതന്യാഹു എക്‌സിലൂടെ വെളിപ്പെടുത്തി. ‘യുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ ഇത് പുറത്തുവരാതിരിക്കാൻ, ഇസ്രായേലിനെതിരെ ഇറാനിയൻ ഭീകര ഭരണകൂടത്തിന് കൂടുതൽ തെറ്റായ പ്രചാരണങ്ങൾ നടത്താൻ അവസരം നൽകാതിരിക്കാൻ, ഞാൻ അതിന്റെ പ്രസിദ്ധീകരണം രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കാൻ അഭ്യർത്ഥിച്ചു’ നെതന്യാഹു എക്‌സിൽ കുറിച്ചു.ദൈവത്തെ സ്തുതിച്ച നെതന്യാഹു താൻ പൂർണ്ണ ആരോഗ്യവാനാണെന്നും മികച്ച ശാരീരിക അവസ്ഥയിലാണെന്നും മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘പ്രോസ്റ്റേറ്റ് സംബന്ധമായ ഒരു ചെറിയ ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നു, അത് പൂർണ്ണമായും ചികിത്സിച്ചു. ദൈവത്തിനു നന്ദി, അത് ഇപ്പോൾ കഴിഞ്ഞു’ നെതന്യാഹു അറിയിച്ചു.’76 വയസ്സുള്ള നെതന്യാഹുവിന് 2024 ഡിസംബർ 29ന് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ ചികിത്സിക്കുന്നതിനായി ആദ്യ ശസ്ത്രക്രിയ നടത്തി’ അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഹദാസ മെഡിക്കൽ സെന്ററിലെ നടപടിക്രമം വിജയകരവും സങ്കീർണ്ണതകളില്ലാത്തതുമായിരുന്നു എന്നും അതിൽ വിവരിക്കുന്നുണ്ട്.


Source link

Back to top button