test del 1
കേരള ഹോക്കിക്ക് പുതിയ ഭാരവാഹികൾ

കോഴിക്കോട് : കേരള ഹോക്കിയുടെ പുതിയ പ്രസിഡന്റായി അരുൺ അയ്യപ്പൻ ഉണ്ണിത്താനെയും ജനറൽ സെക്രട്ടറിയായി കെ.നിയാസിനെയും തിരഞ്ഞെടുത്തു.കോഴിക്കോട് കിംഗ്സ് റീജൻസിയിൽ നടന്ന തിരഞ്ഞെടുപ്പിൽ റിട്ട.ഹൈക്കോടതി ജഡ്ജി കെ.പി ബാലചന്ദ്രൻ ഇലക്ഷൻ കമ്മീഷണറായിരുന്നു. സീനിയർ വൈസ് പ്രസിഡന്റായി വി. സുനിൽ കുമാറിനെയും വൈസ് പ്രസിഡന്റായി സി.ടി സോജി,ബിന്ദു മനോഹർ എന്നിവരെയും ട്രഷററായി സയോ വി.എസിനെയും ജോയിന്റ് സെക്രട്ടറിമാരായി മിനി അഗസ്റ്റിൻ,മനോജ് എം.ജെ എന്നിവരെയും തിരഞ്ഞെടുത്തു. മുൻ ഇന്ത്യൻ ഹോക്കി ക്യാപ്ടൻ പി.ആർ ശ്രീജേഷാണ് കായിക താരങ്ങളുടെ പ്രതിനിധി.
സന്ദീപ് ടി.ജോർജ് വരണാധികാരിയായിരുന്നു. ഹോക്കി ഇന്ത്യ ട്രഷറർ ശേഖർ മനോഹർ ഒബ്സർവറായി പങ്കെടുത്തു.ഒളിമ്പിക് അസോസിയേഷൻ പ്രതിനിധിയായി യു.പി സാബിറയും പങ്കെടുത്തു.
Source link


