test del 5 copy of del 3

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: വിവാഹ സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി അന്വേഷണം


കൊച്ചി ∙ കുംഭമേള താരത്തിന്റെ വിവാഹ സമയത്ത് ഒപ്പമുണ്ടായിരുന്നെന്നു പറയുന്ന സുഹൃത്തിനെ അന്വേഷിച്ച് മധ്യപ്രദേശ് പൊലീസ് തൃക്കാക്കര സ്റ്റേഷനിലും എത്തി. സുഹൃത്തിന്റെ ഫോൺ ലൊക്കേഷൻ എൻജിഒ ക്വാർട്ടേഴ്സ് പരിസരമാണെന്നു തിരിച്ചറിഞ്ഞാണു പൊലീസ് വന്നത്. അപ്പോഴേക്കും ഇയാൾ സ്ഥലം മാറിയതിനാൽ ഉടൻ ഹാജരാകണമെന്നു ഫോണിലൂടെ അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴിയെടുക്കാനാണു മധ്യപ്രദേശ് പൊലീസ് സംഘം ശ്രമിക്കുന്നത്.പോക്സോ കേസിൽ മൊഴിയെടുക്കാൻ മധ്യപ്രദേശ് പൊലീസ് കേരളത്തിൽ  തിരുവനന്തപുരം, കൊച്ചി ∙ കുംഭമേള വൈറൽ താരത്തിന്റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ടു പോക്സോ കേസിൽ മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തി. ഇതിനു പിന്നാലെ കേരള പൊലീസിന്റെ സംരക്ഷണം തേടി പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും കത്തുനൽകി. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും ബലമായി മധ്യപ്രദേശിലേക്കു കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണു പരാതിയിലെ ആവശ്യം. 


Source link

Back to top button