CINEMA

കിലോയ്ക്ക് വില 2700 രൂപ വരെ; ഗൾഫിലേക്കും കയറ്റുമതി,​ കോളടിച്ചത് ഇവർക്ക്


പീരുമേട്: വില കുതിച്ചു കയറാൻ തുടങ്ങിയതോടെ ഹൈറേഞ്ചിൽ ഏലയ്ക്കാ കിട്ടാകനിയായി മാറുന്നു. വില വർദ്ധന ഏലം കർഷകർക്ക് പ്രയോജനമാണെങ്കിലും ഈ സീസണിൽ ലഭിച്ച 90 ശതമാനം കായും വിറ്റ് കഴിഞ്ഞു. കർഷകന്റെ കൈയിൽ ഒരു കിലോ പോലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. വൻകിട കച്ചവടക്കാരുടെ കൈയിൽ മാത്രമാണ് സ്റ്റോക്കുള്ളത്. 20 ദിവസത്തിനിടയിൽ ഏലയ്ക്ക വിലയിൽ 600 രൂപയുടെ വർദ്ധനയാണുണ്ടായത്. മാർച്ച് പകുതിയോടെ 2100 രൂപയായി കുറഞ്ഞങ്കിലും വില വീണ്ടും തിരിച്ചു കയറി. ഹൈറേഞ്ചിലെ മാർക്കറ്റുകളിൽ 2600, 2700 രൂപയാണ് ശരാശരി വില. സ്‌പൈസസ്‌ ബോർഡിന്റെ ഇ- ലേലത്തിൽ ഇന്നലെ 2765.74 രൂപയാണ് ശരാശരി വില രേഖപ്പെടുത്തിയത്. ഇത് കർഷകർക്കും വ്യാപാരികൾക്കും ആശ്വാസകരമാണ്. പച്ച ഏലയ്ക്കയുടെ കിലോ വില 450, 500 രൂപയായും ഉയർന്നിട്ടുണ്ട്. കർഷകന്റെ കൈവശം ഏലയ്ക്ക ഇല്ലാതെ വന്നതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത.  കയറ്റുമതി വർദ്ധിച്ചുബക്രീദ് ആഘോഷത്തോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ഓർഡർ ലഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലേക്കുള്ള കയറ്റുമതിയും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ മലഞ്ചരക്ക് മൊത്ത വ്യാപാരികളാണ് ഏലം പരമാവധി സംഭരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഗൾഫ് രാജ്യങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏലക്കയ്ക്ക് നല്ല ഡിമാന്റാണ്.


Source link

Back to top button