LATEST
കണ്ണു തുറന്നു; പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന അനോജിന്റെ ആരോഗ്യനിലയിൽ പുരോഗതി

തൃശൂർ: പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കടമ്പോട് കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ മകൻ അനോജിന്റെ (10) ആരോഗ്യനിലയിൽ പുരോഗതി. കുട്ടി കണ്ണുതുറന്നുവെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്. നിർദേശങ്ങളോട് അനോജ് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. അനോജിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തലയിണയ്ക്കടിയിലെ പാമ്പിന്റെ കടിയേറ്റ് അനോജിന്റെ സഹോദരൻ ആൽജോ ഇന്നലെ മരണപ്പെട്ടിരുന്നു. സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകനാണ് ആൽജോ. ആൽജോയുടെ കൈയിലും അനോജിന്റെ കാലിലുമാണ് കടിയേറ്റത്.
Source link


