test del 5 copy of del 3

‘ഒറിജിൻ ഒഎസ് അപ്ഡേറ്റ്’ സന്ദേശം വ്യാജം; സൈബർ തട്ടിപ്പിന് സാധ്യത: ബാങ്കിങ് വിവരങ്ങൾ ചോർത്തും, വേണം ജാഗ്രത


തിരുവനന്തപുരം ∙ സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു സൈബർ പൊലീസ്. ചില സ്മാർട് ഫോണുകളിൽ ‘ഒറിജിൻ ഒഎസ് അപ്ഡേറ്റ്’ എന്ന വ്യാജേന അയയ്ക്കുന്ന സന്ദേശങ്ങൾ വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിച്ച് ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നതാണു തട്ടിപ്പിന്റെ രീതി.സെറ്റിങ്സിലെ മെനുവിലെ സിസ്റ്റം അപ്ഡേറ്റ് വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ‘ഫോൺ ബ്ലോക്ക് ചെയ്യും’ എന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ കണ്ടാൽ അവ പൂർണമായും അവഗണിക്കണം. ഫോണിലെ ‘ഇൻസ്റ്റാൾ ഫ്രം അൺനോൺ സോഴ്സ്’ എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തുവയ്ക്കണം. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണിൽ ഉപയോഗിക്കണമെന്നാണ് നിർദേശം.


Source link

Back to top button