LATEST

‘ഒരു  കാലത്ത്  സ്ത്രീകൾ വളരെ  ആസ്വദിച്ച്  ചെയ്തിരുന്ന  കാര്യമാണ് പ്രസവം’; അഖിൽ മാരാർക്കെതിരെ വൻ വിമർശനം


പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകൾ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ആശുപത്രികളാണ് അതിനെ സങ്കീർണ്ണമാക്കിയതെന്നും അഖിൽ മാരാർ പറഞ്ഞു. ഒരു മാസം മുൻപ് നൽകിയ അഭിമുഖത്തിലാണ് അഖിൽ ഇത്തരം ഒരു വിവാദ പരാമർശം നടത്തിയ. സംഭവത്തിൽ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അഭിമുഖത്തിലെ ഈ പരാമർശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ‘ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്നത് വലരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ കമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം. ആ സ്ത്രീ പ്രസവിച്ചിട്ട് ഏവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പോൾ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്.


Source link

Back to top button