NATIIONAL

ഐപിഎലിൽ ബോളേഴ്സ് ഡേ! ഋഷഭ് പന്തടക്കം ലക്നൗവിന്റെ നാലു ബാറ്റർമാർ ‘ഡക്ക്’, കളംനിറഞ്ഞ് ജഡേജ; രാജസ്ഥാൻ രണ്ടാമത്


ലക്നൗ ∙ ബാറ്റർമാർക്ക് ‘വിശ്രമം’ നൽകി ബോളർമാർ നിറഞ്ഞാടിയ ഐപിഎൽ മത്സരത്തിൽ, ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 40 റൺസിന്റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ അവസാന ഓവർ വരെ പൊരുതിയ രവീന്ദ്ര ജഡേജയാണ് (29 പന്തിൽ 43 നോട്ടൗട്ട്) രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ലക്നൗവിനായി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ലക്നൗ 18 ഓവറിൽ 119ന് ഓൾഔട്ടായി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 6ന് 159. ലക്നൗ 18 ഓവറിൽ 119ന് പുറത്ത്. രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ് മാച്ച്. പോയിന്റു പട്ടികയിൽ രാജസ്ഥാൻ രണ്ടാമതായി; ലക്നൗ ഒൻപതാം സ്ഥാനത്താണ്.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 12 പന്തിൽ 22 റൺസുമായി ആഞ്ഞടിച്ച യശസ്വി ജയ്സ്വാൾ മിന്നും തുടക്കമാണ് നൽകിയത്. എന്നാൽ, ജയ്സ്വാളിനെയും ധ്രുവ് ജുറേലിനെയും (0) അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയ മുഹമ്മദ് ഷമി രാജസ്ഥാനെ ഞെട്ടിച്ചു. അടുത്ത ഓവറിൽ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ (11 പന്തിൽ 8) മൊഹ്സിൻ ഖാനും പുറത്താക്കിയതോടെ രാജസ്ഥാൻ വിറച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 44 എന്ന നിലയിലായിരുന്നു സന്ദർശകർ. അധികം വൈകാതെ ക്യാപ്റ്റൻ റിയാൻ പരാഗും (19 പന്തിൽ 20) ഷിമ്രോൺ ഹെറ്റ്മെയറും (18 പന്തിൽ 22) കൂടി മടങ്ങിയതോടെ രാജസ്ഥാൻ പൂർണമായും പ്രതിരോധത്തിലായി. 5ന് 77 സ്കോറിൽ പതറിയ അവരെ ആറാം വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്ത രവീന്ദ്ര ജഡേജ– ഡോണവൻ ഫെരൈര ( 19 പന്തി‍ൽ 20) സഖ്യമാണ് 100 കടത്തിയത്.


Source link

Back to top button