test del 3

എംസി റോഡിൽ വാഹന പരിശോധന: 2 കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ 140 വാഹനങ്ങൾക്കെതിരെ കേസ്


കൊട്ടാരക്കര ∙ എംസി റോഡിൽ മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടത്തിയ 2 കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ 140 വാഹനങ്ങൾക്കെതിരെ കേസെടുത്തു. മൊത്തം 150 വാഹനങ്ങൾ പരിശോധിച്ചു. കരിക്കം, വാളകം, പൊലിക്കോട് ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് 4 മുതൽ 6 വരെയായിരുന്നു പരിശോധന. അമിതവേഗവും റോഡിലെ മഞ്ഞ വരകൾ ലംഘിച്ചുള്ള വാഹനം ഓടിക്കലും ആണു പ്രധാനമായും പരിശോധിച്ചത്. മോട്ടർ വാഹന വകുപ്പിന്റെ 6 സ്ക്വാഡും പൊലീസിന്റെ 3 സ്ക്വാഡും (25 ഉദ്യോഗസ്ഥർ) പങ്കെടുത്തു. 


Source link

Back to top button