NATIIONAL

‘ഉറങ്ങുമോ? വിളിക്കാം’: തോറ്റിട്ടും ഹാർദിക്കിന്റെ ‘പഞ്ചാരയടി’, ചിരിച്ചുകളിച്ച് മഹികയും, സമീപം നിരാശയോടെ ബുമ്രയുടെ ഭാര്യ; രൂക്ഷവിമർശനം


മുംബൈ ∙ ഐപിഎലിൽ റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനോടു ഏറ്റുവാങ്ങിയത്. മുംബൈ വാങ്കഡേ സ്റ്റേഡയത്തിൽ നടന്ന മത്സരത്തിൽ 103 റൺസിനാണ് മുംബൈ തോറ്റത്. റൺസ് അടിസ്ഥാനത്തിൽ ചെന്നൈയുടെ ഏറ്റവു വലിയ വിജയവുമായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജുവിന്റെ സെഞ്ചറി കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അടിതെറ്റിയ മുംബൈയുടെ പോരാട്ടം 104 റൺസിൽ ഒതുങ്ങി. സ്കോർ: ചെന്നൈ 20 ഓവറിൽ 6ന് 207. മുംബൈ 19 ഓവറിൽ 104ന് പുറത്ത്. മത്സരശേഷമുള്ള ഹാർദിക്കിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരം കാണാനെത്തിയ കാമുകി മഹിക ശർമയോട് ആംഗ്യത്തിലൂടെ സംസാരിക്കുന്ന ഹാർദിക്കിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ‘ഉറങ്ങുമോ?’ ‘വിളിക്കാം’ എന്ന രീതിയിലാണ് ഹാർദിക്കിന്റെ അംഗവിക്ഷേപം. മഹിക ഇതിനോട് ചിരിച്ചുകൊണ്ട് മറുപടി നൽകുന്നതും കാണാം. ഹാർദിക്കിന്റെ മകനും മഹികയ്ക്കൊപ്പമുണ്ട്. മുംബൈ താരങ്ങളായ ജസ്പ്രീത് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശൻ, ദീപക് ചാഹറിന്റെ സഹോദരി മാലതി എന്നിവരു മഹികയ്ക്കു സമീപം ഇരിക്കുന്നുണ്ട്. മറ്റൊരു ദൃശ്യത്തിലും ഗ്രൗണ്ടിൽനിന്ന് ഹാർദിക്, സ്റ്റൻഡ്സിലിരിക്കുന്ന മഹികയോട് ആംഗ്യത്തിലൂടെ സംസാരിക്കുന്നതു കാണാം.


Source link

Back to top button