test del 4 copy of del 3

ഇലക്ട്രിക് ലൈനിലേക്ക് തെങ്ങോല വീണു; പ്ലാസ്റ്റിക് റീസൈക്കിൾ യൂണിറ്റിൽ തീപിടിത്തം


മലപ്പുറം∙ മൊറയൂർ പഞ്ചായത്തിലെ വെള്ളൂർ തടപ്പറമ്പിൽ പ്രവർത്തിക്കുന്ന ഐ വേൾഡ് റീ സൈക്കിൾസ് സ്ഥാപനത്തിൽ തീപിടിത്തം. ബുധനായ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക് ലൈനിലേക്ക് തെങ്ങോല വീണതാണ് തീ പടരാൻ കാരണം എന്ന് നാട്ടുകാർ പറയുന്നു.ഒന്നരമാസമായി പ്രവർത്തനം നിർത്തിവച്ച സ്ഥാപനത്തിന്റെ കോപൗണ്ടിനകത്ത് ചാക്കുകളിലാക്കി ടൺ കണക്കിന് വേസ്റ്റ് പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നു. അതിലേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ തീപിടിത്തവും പാരിസ്ഥിതിക പ്രശ്‌നവും ഉണ്ടാകുമായിരുന്നു. തീ പടർന്നു ഉടനെ നാട്ടുകാരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്ന് തൊട്ടടുത്തുള്ള താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. മലപ്പുറം സ്റ്റേഷൻ ഓഫിസർ അബ്‌ദുൾ സലിം.ഇ.കെ, സീനിയർ ഫയർ & റസ്ക്യു ഓഫിസർ എം.പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പതിനെട്ടോളം അഗ്നിരക്ഷാസേനാംഗങ്ങളും സിവിൽ ഡിഫൻസ് വൊളന്റിയർമാരും നാട്ടുകാരും മൂന്നര മണിക്കൂർ കഠിനപ്രയത്നം ചെയ്താണ് തീ പൂർണമായും അണച്ചത്. മലപ്പുറം നിലയത്തിൽ നിന്ന് മൂന്ന് ഫയർ ടെൻഡറുകൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു.


Source link

Back to top button