test del 4 copy of del 3

ഇരയായത് ഇരുന്നൂറോളം പെൺകുട്ടികൾ, 350ലധികം വിഡിയോകൾ, അമരാവതിയിലെ അപാർട്മെന്റിൽ നടന്നത് അതിക്രൂര പീഡനം


മുംബൈ∙ മഹാരാഷ്ട്രയിലെ അമരാവതിയിലെ ഒരു അപ്പാർട്മെന്റിൽ പ്രായപൂർത്തിയാകാത്ത ഇരുന്നൂറോളം പെൺകുട്ടികളാണ് അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത കേസിൽ പരാട്‌വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തൻവീർ–19) അറസ്റ്റിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്തായത്. അശ്ലീലദൃശ്യങ്ങൾ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനുമായി ഉപയോഗിക്കുകയായിരുന്നു. 350ഓളം വിഡിയോകളാണ് ഇത്തരത്തിൽ റെക്കോര്‍ഡ് ചെയ്യപ്പെട്ടതായി കണക്കാക്കിയിരിക്കുന്നത്.പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭ്യമായതോടെ അയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 21വരെ പ്രതി കസ്റ്റഡിയിൽ തുടരും. പെൺകുട്ടികളെ പ്രണയം നടിച്ച് ഫ്ലാറ്റിലെത്തിച്ച് ദൃശ്യങ്ങൾ പകർത്തുന്ന അയാൻ വിഡിയോകൾ സഹപ്രവർത്തകനായ ഇഖ്ബാല്‍ ഖാനുമായി പങ്കുവച്ചിരുന്നു. ഖാനാണ് ഈ ദൃശ്യങ്ങൾ പിന്നീട് കൂടുതൽ പ്രചരിപ്പിച്ചത്. റാക്കറ്റിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം 45 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതിജീവിതരോട് സധൈര്യം മുന്നോട്ട് വരാനും പൊലീസ് അഭ്യർഥിച്ചു. 


Source link

Back to top button