NATIIONAL
ഇപ്പോ എന്താ സംഭവിച്ചെ! എട്ടു റൺസെടുക്കുന്നതിനിടെ ഡൽഹിക്ക് ആറു വിക്കറ്റ് നഷ്ടം, 75ന് ഓൾഔട്ട്

ന്യൂഡൽഹി∙ ഇന്ത്യന്‍ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടീക്കാതെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഹോം ഗ്രൗണ്ടിൽ 75 റൺസിനു പുറത്തായി. ആർസിബിക്ക് 76 റൺസ് വിജയലക്ഷ്യം. പവർപ്ലേയിൽ ആര്‍സിബി പേസർമാരായ ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവുഡും തകർത്തെറിഞ്ഞതോടെ 3.5 ഓവറിൽ എട്ട് റൺസെടുക്കുന്നതിനിടെ ഡൽഹിയുടെ ആറു വിക്കറ്റുകൾ വീണു. ഇരു പേസർമാരും മൂന്നു വീതം വിക്കറ്റുകൾ പങ്കിട്ടെടുക്കുകയായിരുന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങി 33 പന്തിൽ 30 റൺസെടുത്ത അഭിഷേക് പൊറേലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 17–ാം ഓവറിൽ ജോഷ് ഹെയ്സൽവുഡിന്റെ പന്തിലാണ് അഭിഷേക് പുറത്താകുന്നത്. ഡേവിഡ് മില്ലർ (18 പന്തിൽ 19), കൈൽ ജെയ്മിസൻ (13 പന്തിൽ 12) എന്നിവരും ഡല്‍ഹി നിരയിൽ രണ്ടക്കം കടന്നു. 3.3 ഓവറുകൾ പന്തെറിഞ്ഞ ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ്, 12 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. റാസിഖ് സലാം, സുയാഷ് ശർമ, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
Source link


