test del 3
ആവേശമാകാൻ അക്ഷയതൃതീയ; പ്രതീക്ഷവച്ച് സ്വർണ വിപണി, അഡ്വാൻസ് ബുക്കിങ്ങിൽ 50% വർധന

കൊച്ചി∙ അക്ഷയതൃതീയയോടനുബന്ധിച്ച അഡ്വാൻസ് ബുക്കിങ്ങിൽ പ്രതീക്ഷയർപ്പിച്ച് സംസ്ഥാനത്തെ സ്വർണാഭരണ വിപണി. അക്ഷയതൃതീയ ദിനത്തിൽ സ്വർണം വീട്ടിലേക്കു കൊണ്ടുവരുന്നത് ഐശ്വര്യമാണെന്ന വിശ്വാസത്തിൽ ഉപയോക്താക്കൾ സ്വർണം വാങ്ങുന്ന പതിവുണ്ട്. വരുന്ന ഞായറാഴ്ചയാണ് (ഏപ്രിൽ 19) അക്ഷയ തൃതീയ. അതേസമയം, വില ഒരു ലക്ഷത്തിനു മുകളിൽ തുടരുന്നതിനാൽ വിപണി ഇത്തവണ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ 71,840 രൂപയായിരുന്നു പവന് വിലയെങ്കിൽ ഇപ്പോൾ 1.12 ലക്ഷത്തിന് മുകളിലാണ്. 41,000 രൂപയ്ക്കുമേൽ വർധന. അതുകൊണ്ടു തന്നെ മുൻവർഷങ്ങളിലേതു പോലെയുള്ള വലിയ വിൽപന ഇത്തവണ വ്യാപാരികൾ പ്രതീക്ഷിക്കുന്നില്ല.കഴിഞ്ഞ അക്ഷയതൃതീയ ദിനത്തിൽ ഏകദേശം 1500 കിലോഗ്രാം സ്വർണാഭരണ വിൽപനയാണ് സംസ്ഥാനത്ത് നടന്നത്. സ്വർണവില കൂടിയതിനെത്തുടർന്നു സംസ്ഥാനത്തെ സ്വർണാഭരണ വിൽപനയിൽ 60% ഇടിവുണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വലിയ ഓഫർ പ്രഖ്യാപനങ്ങളൊന്നും ഇല്ലെങ്കിലും മുൻകൂർ ബുക്കിങ്ങുകൾ പല ജ്വല്ലറികളും ആരംഭിച്ചിട്ടുണ്ട്.
Source link


